ഹരികയും പദ്മിനിയും സമനില തുടരുന്നു
ടെഹ്റാന്: ലോക വനിതാ ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദ്രോണവല്ലി ഹരികയും പദ്മിനി റൗത്തും സമനില തുടരുന്നു. മൂന്നാം റൗണ്ടിലെ ആദ്യ ഗെയിമിലാണു ഇരുവരും സമനില വഴങ്ങിയത്. ഹരികയെ ജോര്‍ജിയയുടെ സോപികോ ഗുരമിഷ്വിലിയും പദ്മിനിയെ ചൈനയുടെ ടാന്‍ സോങ്യിയുമാണു സമനിലയില്‍ കുരുക്കിയത്.
കറുത്ത കരുക്കളുമായി കളിച്ച ഹരികയ്ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്ന പോരാട്ടമാണു സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. റിട്ടേണ്‍ പോരാട്ടത്തില്‍ വെളുത്ത കരുക്കളുമായി കളിക്കുന്ന ഹരികയ്ക്ക് ക്ലാസിക്കല്‍ പോരാട്ടത്തിലെ ആദ്യ വിജയം സ്വന്തമാക്കാനുള്ള അവസരമുണ്ട്. നേരത്തെ ഒന്നും രണ്ടും റൗണ്ടുകളില്‍ റാപിഡ് ടൈബ്രേക്കറില്‍ ഒരു വിജയം മാത്രമാണ് ഹരികയ്ക്ക് നേടാന്‍ സാധിച്ചത്.
പദ്മിനി ചൈനീസ് താരവുമായി മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. മികച്ച ആക്രമണവുമായി കരുക്കള്‍ നീക്കിയ പദ്മിനിക്ക് നേരിയ വ്യത്യാസത്തിലാണു വിജയം നഷ്ടമായത്. റിട്ടേണ്‍ പോരാട്ടത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് പദ്മിനിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."