HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വധം; ഗൂഢാലോചന നടന്നത് ഉന്നതങ്ങളില്‍

  
backup
February 14 2018 | 01:02 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5-11


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണെന്ന് സൂചന. ശുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന മുദ്രാവാക്യവുമായി സി.പി.എം പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ നേരത്തെ പ്രകടനം നടത്തിയതും കൊലനടത്തിയ രീതിയും ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


പതിവുപോലെ കൊലപാതകത്തില്‍ പങ്കില്ലെന്നു പറഞ്ഞ് സി.പി. എം തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പയ്യന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്ത്‌ലാലിനെ കൊന്നതുപോലെ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.


1995- ജൂണ്‍ 27ന് പയ്യന്നൂര്‍ ടൗണില്‍ വച്ചാണ് സജിത്ത്‌ലാല്‍ കൊല്ലപ്പെടുന്നത്. ആദ്യംബോംബെറിഞ്ഞ് പരുക്കേല്‍പ്പിച്ചതിനു ശേഷം തലയ്ക്കു പിന്നില്‍ വെട്ടിയാണ് സജിത്ത്‌ലാലിനെ കൊന്നത്. സി.പി.എമ്മിന്റെ നിതാന്തവൈരിയായ കെ.സുധാകരന്റെ നിഴലുപോലെ നടന്ന യുവനേതാക്കളാണ് സജിത്ത്‌ലാലും ശുഹൈബും.
എടയന്നൂരിലെ ഒരു അക്രമക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ശുഹൈബിനെ അപായപ്പെടുത്തുന്നതിനായി ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ശുഹൈബിന്റെ പോക്കുംവരവും.
എന്നാല്‍ ഇതുമനസിലാക്കി തന്നെയാണ് കൊലചെയ്യാനുള്ള പദ്ധതികള്‍ എതിരാളികള്‍ നടപ്പിലാക്കിയത്. തെരൂരിലെ തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്നതിനിടെ പ്രൊഫഷനല്‍ രീതിയിലാണ് കൊലനടത്തിയത്. ശുഹൈബിന്റെ കൂടെയുണ്ടായിരുന്നവരെ ആദ്യംബോംബെറിഞ്ഞു ഭയപ്പെടുത്തി ഓടിച്ചതിനു ശേഷമാണ് വാഹനത്തിലെത്തിയ ക്വട്ടേഷന്‍ സംഘമെന്നു ആരോപിക്കുന്നവര്‍ വളഞ്ഞിട്ടുവെട്ടിയത്.


മാരകമായി പരുക്കേല്‍പ്പിക്കലല്ല കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ദേഹത്തേറ്റ 37 വെട്ടുകളുടെ സ്വഭാവം വ്യക്തമാക്കുന്നത്.
എടയന്നൂര്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചു എസ്. എഫ്. ഐ- കെ. എസ്. യു വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപകമായ അക്രമം അരങ്ങേറിയപ്പോള്‍ ചെറുത്തുനില്‍പ്പു നടത്തിയത് ശുഹൈബിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് ചുമട്ടുതൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശുഹൈബിനെ അറസ്റ്റു ചെയ്യുന്നത്.


നവമാധ്യമങ്ങളില്‍ നേരത്തെ സി.പി.എം സൈബര്‍ സഖാക്കള്‍ കൊലവിളി നടത്തിയ നേതാക്കളിലൊരാളാണ് ശുഹൈബ്. അതുകൊണ്ടുതന്നെ ശുഹൈബിനെ ഇല്ലാതാക്കിയത് കേവലം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമായിരുന്നുവെന്നു പൊലിസൊഴികെ മറ്റാരും വിശ്വസിക്കുന്നില്ല.
ജില്ലാനേതാക്കളുടെ അറിവും സമ്മതത്തോടുംകൂടിയുള്ള കൊലപാതകമാണ് നടന്നതെന്ന ആരോപണം കോണ്‍ഗ്രസ് ഇതിനകം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റശേഷം നാട്ടില്‍ സമാധാനമുണ്ടാക്കുന്നതിനാണ് മുഖ്യപരിഗണനയെന്ന് പി. ജയരാജന്‍ പ്രസ്താവിച്ചിരുന്നു.
നേതൃത്വം അറിയാതെ അണികള്‍ അക്രമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നടപടിയെ അപലപിക്കുന്നുവെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നുമുള്ള പി. ജയരാജന്റെ പ്രസ്താവനയും ഒരേസമയം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago