HOME
DETAILS

ഇനി കസ്റ്റംസിന്റെ 'കുട്ടിസേന'യും

  
backup
February 19, 2017 | 5:32 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

കോഴിക്കോട്: കുട്ടി പൊലിസിന് പിന്നാലെ ജില്ലയില്‍ ഇനി മുതല്‍ കുട്ടി കസ്റ്റംസ് സേനയും. കസ്റ്റംസ് വകുപ്പിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പ് ഗവ. ഹൈസ്‌കൂളില്‍ രൂപീകരിച്ച കസ്റ്റംസ് കേഡറ്റ് സേനയുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടക്കും.

രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കസ്റ്റംസ് കേഡറ്റ് സേന രൂപീകരിച്ചത്. സംസ്ഥാനത്ത് തന്നെ രണ്ടിടത്ത് മാത്രമാണ് കസ്റ്റംസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സേനാ വിഭാഗമുളളത്.

തിരുവനന്തപുരത്തും കോഴിക്കോട്ടും. എട്ട്, ഒമ്പത് ക്ലാസുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 25 പേര്‍ അടങ്ങുന്നതാണ് സേന. ഇവരുടെ പരിശീലനത്തിന്റേയും യൂനിഫോമിന്റേയും മുഴുവന്‍ ചെലവും വഹിക്കുന്നത് കസ്റ്റംസ് വകുപ്പാണ്.
പരേഡ്, സീ പട്രേളിങ്, യോഗ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. സ്വയംപ്രതിരോധിക്കാനുളള തന്ത്രങ്ങള്‍ എന്നീ പരിശീലനങ്ങളാണ് നല്‍കിയത്. വിമാനത്താവള സന്ദര്‍ശനത്തിനും അവസരുമുണ്ടാവും.

ആത്മ വിശ്വാസവും അച്ചടക്കവും മൂല്യബോധവുമുളള തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പാസിങ് ഔട്ട് പരേഡില്‍ കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ മുഖ്യാതിഥിയാവും.
കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ ബീന രാജന്‍, കാരപ്പറമ്പ് ഗവ. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. രമ, പ്രധാനാധ്യാപിക ടി.കെ അജിതകുമാരി സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  a month ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  a month ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  a month ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  a month ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  a month ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  a month ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago