HOME
DETAILS

വിവാദ ഭൂമിയിടപാട്: എ.എം.ടി പ്രവര്‍ത്തകര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു

  
backup
February 14 2018 | 01:02 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%8e-%e0%b4%8e%e0%b4%82-%e0%b4%9f%e0%b4%bf



കൊച്ചി: വിവാദമായ അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ഡൈസോണ്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സ് (എ.എം.ടി) പ്രവര്‍ത്തകര്‍ ഇന്നലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. എന്നാല്‍ ചര്‍ച്ച നിരാശാജനകമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അസത്യ പ്രചരണങ്ങള്‍ വിശ്വാസികളില്‍ ദു:ഖമുണ്ടാക്കുന്നതായി ഇവര്‍ കര്‍ദിനാളിനെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ കര്‍ദിനാളിനെ അറിയിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് എ.എം.ടി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആലഞ്ചേരിക്കുമുന്നില്‍ വച്ചത്.
അതിരൂപതയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ തടയുന്നവരെ നിയന്ത്രിക്കുക, ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വെളിപ്പെടുത്തുക, ഗുരുതരമായ വീഴ്ചകള്‍ നടത്തിയ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ കര്‍ദിനാള്‍ തയാറായില്ലെന്ന് എ.എം.ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ചര്‍ച്ച തടയുന്നവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവരെ തനിക്ക് അറിയില്ലെന്ന മറുപടിയാണ് കര്‍ദിനാള്‍ നല്‍കിയത്. തങ്ങള്‍ നല്‍കിയ നിവേദനത്തില്‍ ഒരാഴ്ച്ചക്കകം തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചു. ഇതിനായി വിശ്വാസികളുടെ യോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കും.
അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനും എ.എം.ടി പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.
ഭൂമിയിടപാടില്‍ ആരോപണവിധേയരായ ഫോ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ സഭയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തുക, അതിരൂപതയുടെ കീഴിലുള്ള വസ്തുവകകളുടെയും മറ്റ് ആസ്തികളുടെയും കൃത്യമായ കണക്ക് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനുമുന്‍പില്‍ സമര്‍പ്പിച്ച നിവേദനത്തിലുള്ളത്. നിവേദനത്തിലെ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സഹായമെത്രാന്‍ ഉറപ്പ് നല്‍കിയതായി പിന്നീട് എ.എം.ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  10 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  20 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  28 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago