പരമ്പരാഗത വിത്തുകള്‍, തൈകള്‍; ശ്രദ്ധേയമായി വിത്തുപുര
പുത്തൂര്‍വയല്‍: വിത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിത്തുപുര പരമ്പരാഗത വിത്തുകളുടെ വൈവിധ്യംകൊണ്ടും കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേന്മകൊണ്ടും ശ്രദ്ധേയമായി.
പാരമ്പര്യ നെല്‍ വിത്തുകളുടെ 120ഓളം ഇനങ്ങള്‍, കാച്ചിലുകളുടെ 21 ഓളം ഇനങ്ങള്‍, പയറിനങ്ങളുടെ 20 ഓളം ഇനങ്ങള്‍, ചേമ്പുകളുടെ 12 ഓളം ഇനങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചോളം, കൂവ, വഴുതന, വെള്ളരി, മുത്താറി, കുമ്പളം, മത്തന്‍, ചീര, പഞ്ചിക്ക, ചൂരി, എരിഞ്ഞിലും, മുത്താറി, മധുരക്കിഴങ്ങ്, ശതാവരി, വലംപിരി, ഔഷധസസ്യം, പച്ചക്കറി തൈകള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വിവിധ തരം ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്.
പുല്‍പ്പള്ളി, മൂപ്പൈനാട്, നെന്മേനി, മേപ്പാടി, പൂതാടി, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, മീനങ്ങാടി, കണിയാമ്പറ്റ, നൂല്‍പുഴ, വെള്ളമുണ്ട, തരിയോട്, മാനന്തവാടി, പനമരം, വൈത്തിരി, അമ്പലവയല്‍,തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും പയ്യൂര്‍, നീലഗിരി, കാസര്‍ഗോസ്, കൊള്ളിഹില്‍സ് എന്നിവിടങ്ങളിലെ കര്‍ഷക കൂട്ടായ്മകള്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം, കുടുംബശ്രീ, വയനാട് അഗ്രി മാര്‍ക്കറ്റിങ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
65 കിലോ തൂക്കമുള്ള നാട്ടുകാച്ചിലും 52 കിലോ തൂക്കമുള്ള ചേനയും ഇരട്ടയായ സയാമീസ് ചേനയും പുളിയന്‍ പേരക്കയും, ആത്തച്ചക്കയും, അപൂര്‍വങ്ങളായ കാച്ചിലുകളും, കിഴങ്ങുവര്‍ഗങ്ങളും കര്‍ഷകര്‍ക്ക് കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."