HOME
DETAILS

സഊദിയില്‍ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നു

  
Web Desk
February 14 2018 | 02:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%bf-%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa


ജിദ്ദ: സഊദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നു. രാജ്യത്തെ മിക്ക ഫാര്‍മസി ഷോപ്പുകളും സഊദി ജീവനക്കാരെ ജോലിക്കു നിര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അതിനാല്‍ ഈ മേഖലയിലും സഊദിവല്‍ക്കരണം അനിവാര്യമാണെന്നും സഊദി ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ബറൈക്കാന്‍ പറഞ്ഞു. രാജ്യത്തെ 8,500ലേറെ വരുന്ന ഫാര്‍മസി ഷോപ്പുകളിലായി 21,530 വിദേശികള്‍ ജോലി ചെയ്യുമ്പോഴാണ് ഫാര്‍മസി ബിരുദമുള്ള ഒട്ടനവധി സഊദി യുവതീയുവാക്കള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലെ 25,000 ഫാര്‍മസിസ്റ്റുകളില്‍ 22 ശതമാനം മാത്രമാണ് സഊദികള്‍. സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കാത്തതിനു കാരണമെന്നും ഖാലിദ് അല്‍ ബറൈക്കാന്‍ കുറ്റപ്പെടുത്തി. ഓരോ ഫാര്‍മസിയിലെയും മാനേജര്‍ സഊദി പൗരനാവണമെന്ന് നിബന്ധന വയ്ക്കണമെന്നും ഫാര്‍മസികളിലെ ജോലി സമയം തൊഴില്‍ നിയമപ്രകാരം നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മേഖലയിലേക്ക് സഊദികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണം. കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ വനിതാ ഫാര്‍മസിസ്റ്റുകളെ നിയമിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്. നിരവധി സഊദി ഫാര്‍മസിസ്റ്റുകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുകയുണ്ടായി-ഖാലിദ് അല്‍ ബറൈക്കാന്‍ പറഞ്ഞു. വെല്ലുവിളികള്‍ നിരവധിയുണ്ടെങ്കിലും ഫാര്‍മസി മേഖലയില്‍ സഊദിവല്‍ക്കരണവുമായി മന്ത്രാലയം മുന്നോട്ടുപോവുകയാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആരോഗ്യമന്ത്രാലയം 14,188 ഫാര്‍മസിസ്റ്റുകളെ നിയമിച്ചപ്പോള്‍ അവരില്‍ 1,418 പേര്‍ മാത്രമായിരുന്നു വിദേശികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  10 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  10 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  10 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  10 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  10 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  10 days ago