വേ ഫാം വിദേശ വിപണന ഉദ്ഘാടനം 21ന്
കല്‍പ്പറ്റ: നബാര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വേ ഫാമിന്റെ വിദേശ വിപണന ഉദ്ഘാടനം ഈമാസം 21ന് വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
21ന് ഉച്ചയ്ക്കു നടക്കുന്ന പരിപാടി ചലച്ചിത്ര താരം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അധ്യക്ഷയാകും. ചടങ്ങില്‍ വേ ഫാം കാര്‍ഷിക മാസികയുടെ ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നടക്കും.
ജില്ലാ പഞ്ചായത്തംഗം എ. പ്രഭാകരന്‍ മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ദിനേശ് ബാബു, തവിഞ്ഞാല്‍ പഞ്ചായത്തംഗങ്ങളായ എന്‍.ജെ ഷിജിത്ത്, ബിന്ദു വിജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. മോഹനന്‍, കൃഷി ഓഫിസര്‍ മുഹമ്മദ് ഷഫീഖ്, അശ്വതി അശോകന്‍, ലില്ലി ബേബി, പി.ആര്‍ വിനോദ്, ജോസ് കൈനിക്കുന്നേല്‍, എന്‍.എസ് സജികുമാര്‍, സാബു പാലാട്ടില്‍, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."