HOME
DETAILS
MAL
ഹജ്ജ് സബ്സിഡി വിവാദം ഒഴിവാക്കണം: ഹജ്ജ് കമ്മിറ്റി ചെയര്മാന്
backup
February 19 2017 | 06:02 AM
ആലപ്പുഴ: വിമാന ചാര്‍ജില്‍ കുറവ് വരുത്തിയും സുതാര്യമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനുമുള്ള സാഹചര്യം ഇണക്കിയും ഹാജിമാരെ സഹായിച്ച് ഹജ്ജ് സബ്സിഡി വിവാദം ഒഴിവാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.
അമ്പലപ്പുഴ റൗളത്തുല്‍ മുഷര്റഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ്-ഉംറ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അബ്ദുര്‍റഷീദ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ചു. കമാല്‍ എം മാക്കിയില്‍, ജമാല്‍ പള്ളാത്തുരുത്തി, സാദിഖ് എം മാക്കിയില്‍, എസ് എം ജെ അബൂബക്കര്‍, സാദിഖ് നീര്‍ക്കുന്നം സംസാരിച്ചു.
പഠനക്യാമ്പിന് മുഹമ്മദ് നവാബ് സഖാഫി ക്ലാസ് നയിക്കുകയും ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പുതിയ ചെയര്‍മാനെ അനുമോദിച്ചുകൊണ്ട് സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."