അന്തിമ വിജ്ഞാപനത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണം: പി.ജെ ജോസഫ്
കട്ടപ്പന: പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയെ കാണണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളത്തിലെ 123 വില്ലേജുകളില്‍ അധിവസിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും ചെറുവിരല്‍ അനക്കാത്തത് നിര്‍ഭാഗ്യകരമാണ്. കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി, ജോയി എബ്രഹാം എം.പി, എം.ജെ. ജോക്കബ്, അഡ്വ. അലക്സ് കോഴിമല, തോമസ് ജോസഫ് , രാരിച്ചന്‍ നീറണാക്കുന്നേല്‍, അഗസ്റ്റിന് വട്ടക്കുന്നേല്‍, അഡ്വ. ജോസഫ് ജോണ്‍, പ്രഫ. ഷീല സ്റ്റീഫന്‍, അഡ്വ. ജോസി ജേക്കബ്, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, കെ.എ. പരീത്, മനോഹര്‍ നടുവിലേടത്ത്, ജോര്‍ജ്ജ് അമ്പഴം, എം. മോനിച്ചന്, ജയ്കൃഷ്ണന് പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."