HOME
DETAILS
MAL
ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല
backup
February 14 2018 | 12:02 PM
കണ്ണൂര്‍: കണ്ണൂരില്‍ വെട്ടേറ്റു മരിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
''വീടിന്റെ ഏക അത്താണിയായ മകനെയാണ് സി.പി.എം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് എന്നോട് പറഞ്ഞത്. ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീര് കണ്ടുനില്ക്കാന് പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സി.പി.എം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങള്‍ സന്ദര്‍ശിച്ചു.''
നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ട ശുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്ന് ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."