ന്യൂനപക്ഷ സ്കൂളുകള്‍ പൂട്ടാനുള്ളനീക്കം: ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി
തിരുവനന്തപുരം: അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അസ്മി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്,വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്ക് നിവേദനം നല്കി. അസ്മി സംസ്ഥാന ജന.സെക്രട്ടറി പി.കെ മുഹമ്മദ്, സെക്രട്ടറി അഡ്വ.പി.പി ആരിഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നതെന്നും ഇവയ്ക്ക് ഉടന്‍ അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം ന്യൂനപക്ഷ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തും.
തുടര്‍ ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റ് ധര്ണയുള്പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."