HOME
DETAILS

ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും

  
Web Desk
March 13 2025 | 02:03 AM

ASHA Workers Disappointed as Issue Remains Unaddressed in Key Meeting

തിരുവനന്തപുരം: കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശമാരുടെ പ്രശ്‌നം ചര്‍ച്ചയാകാതിരുന്നതോടെ ആശ വര്‍ക്കര്‍മാര്‍ കടുത്ത നിരാശയില്‍. മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് നേരത്തെ നല്‍കിയ ഉറപ്പ്. ഇതോടെ പ്രതീക്ഷയിലായിരുന്നു ആശമാർ.

അതേസമയം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സമരക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സമരം ചെയ്യുന്ന ആശമാരും പൊങ്കാലയിടും. ഓരോ ജില്ലകളില്‍ നിന്നും എത്തുന്നവരാകും പൊങ്കാലയിടുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെയും സമരപ്പന്തലില്‍ എത്തി. പൊങ്കാല ഇടാനുള്ള സാധനസാമഗ്രികള്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.

അതിനിടെ സര്‍ക്കാരിന് ആശങ്കയേറ്റി വേതന വര്‍ധനവ് ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും സമരത്തിലേക്ക് നീങ്ങുകയാണ്. 17 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് അങ്കണവാടി ജീവനക്കാരുടെ തീരുമാനം. ഓരോ ജില്ലകളില്‍ നിന്നുള്ളവര്‍ ഓരോ ദിവസവും സമരത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.

ആറ്റുകാൽ പൊങ്കാല ഇന്ന് 

ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. പിന്നാലെ  ഭക്ത ലക്ഷങ്ങളുടെ പൊങ്കാലഅടുപ്പുകളിൽ തീ ഉയരും. പൊലിസിനൊപ്പം ഫയർഫോഴ്സും ആരോഗ്യവകുപ്പും ഗതാഗത വകുപ്പും ദുരന്തനിവാരണ വകുപ്പുമടക്കം സന്നാഹം തലസ്ഥാന ന​ഗരിയിൽ സജ്ജമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  5 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  5 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  5 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  5 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago