HOME
DETAILS

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

  
Farzana
March 13 2025 | 04:03 AM

Gold Price Hike in Kerala One Category Hits Record High

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാനം.  അതേസമയം, രാജ്യാന്തര തലത്തില്‍ പവന് വെറും എട്ടു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്നലേയും വില വര്‍ധനയാണ് രേഖപ്പെടുത്തിയത്.  അടുത്ത കുറച്ചു ദിവസങ്ങള്‍ കൂടി ഇടിവ് തുടരുമെന്നായിരുന്നു അതിനു തൊട്ടു മുന്‍പുള്ള ദിവസത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തിരുത്തുന്നതായി ഇന്നലത്തേയും ഇന്നത്തേയും കണക്ക്. 

 സ്വര്‍ണ വിലയിലെ ഈ ചാഞ്ചാട്ടം എത്രനാള്‍ തുടരുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറയുന്നു എന്ന് കാണുമ്പോള്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. വില കുറയുമ്പോഴുള്ള അഡ്വാന്‍സ് ബുക്കിങ് അതിലും മെച്ചപ്പെട്ട ഒരു ഐഡിയ ആണെന്നും പറയാം.

ALSO READ: സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

സ്വര്‍ണവില മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സികളുടേയും വില കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞിരുന്നു ക്രൂഡ് ഓയില്‍ വിലയും താഴ്ന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളര്‍ സൂചികയും താഴ്ചയാണ് കാണിച്ചത്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയുമില്ല. അമേരിക്ക വൈകാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിലായിരുന്ന നിക്ഷേപകര്‍ മാന്ദ്യഭീതിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയാല്‍ വില കൂടിവരമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 64,520 രൂപയായിരുന്നു. ഗ്രാമിനാകട്ടെ 45 രൂപ കൂടി 8065 രൂപയാണ് ആയത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 37 രൂപ കൂടി 6599 രൂപയായി. 52,792 രൂപയാണ് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 49 രൂപ കൂടി 8,798 രൂപയും പവന് 392 രൂപ കുറഞ്ഞ് 70,384 ഉം ആയി.

ഇന്നത്തെ വില അറിയാം
ഇന്നാകട്ടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയാണ് സംസ്ഥാനത്ത് കൂടിയത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 64,960 രൂപയായി. ഗ്രാമിനാകട്ടെ 55 രൂപ കൂടി 8120 രൂപയാണ് ആയത്. 

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 45 രൂപ കൂടി 6644 രൂപയായി. 53,152 രൂപയാണ് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയാണ് കൂടിയിട്ടുള്ളത്. ഗ്രാം വില 8,858 രൂപയും പവന് 480 രൂപ കൂടി 70,864 ഉം ആയി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങള്‍ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് മിക്കവരും കരുതുന്നത്. ഈ ആശങ്ക അരക്കിട്ടുറപ്പിക്കുന്ന എന്തെങ്കിലുമൊരു മാറ്റം വിപണിയില്‍ സംഭവിച്ചാല്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാകുമെന്നത് തീര്‍ച്ച. അത് കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യത്തിലേക്ക് നയിക്കും. അങ്ങിനെയാവുമ്പോള്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കും എന്നാണ് നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.

ALSO READ: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; അറിയാം ഇന്ത്യയില്‍ ഈ മഞ്ഞലോഹത്തിന്റെ വിലയെ ബാധിക്കുന്ന ഘടകങ്ങള്‍

കൂടാതെ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് രണ്ട് തവണ ഈ വര്‍ഷം കുറയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തെ കുറയ്ക്കല്‍ വൈകാതെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുന്ന സാഹചര്യം വരും. അതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്യും.

 

Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25
Yesterday »
t
64520
13-Mar-25
Today »
Rs. 64,960 (Highest of Month)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  a few seconds ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  2 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  6 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  11 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  19 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  26 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  33 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  41 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago