വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
കോഴിക്കോട്: മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗിരീഷ് (കുണ്ടായിത്തോട്, കരിമ്പാടം) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംഭവം നടന്നത് മാർച്ച് 5ന് ആയിരുന്നു.
ഉറങ്ങിക്കിടക്കുമ്പോൾ മകൻ സനൽ വീട്ടിലെത്തി ഗിരീഷിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് കട്ടിലിൽ നിന്ന് താഴേക്ക് വീണ ഗിരീഷിന് തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേൽക്കി. ആദ്യം സ്വകാര്യ ആശുപത്രിയിലും, നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഗിരീഷ് ഭാര്യയുടെയും മകന്റെയും കൂടെ കഴിയുന്നില്ലായിരുന്നു. താന്‍ ലഹരി ഉപയോഗിക്കുന്നുവെന്നും തന്റെ തന്റെ വിവാഹം മുടക്കാൻ അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് സനൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മർദ്ദനവുമായി ബന്ധപ്പെട്ട് നല്ലളം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഗിരീഷിന്റെ മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."