HOME
DETAILS

ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും

  
Web Desk
March 13 2025 | 01:03 AM

Sunita Williams Return to Earth Delayed Due to Technical Issues

വാഷിങ്ടണ്‍:  സുനിത വില്യംസ് ഭൂമിയില്‍ കാലുകുത്താന്‍ ഇനിയും നാളുകളെടുക്കും. ഒമ്പത് മാസത്തോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ സ്‌പേസ്എക്‌സ് ദൗത്യം മുടങ്ങിയതായി റിപ്പോര്‍ട്ട്. സ്‌പേസ് എക്‌സന്റെ ക്രൂ 10 ദൗത്യം സാങ്കേതിക തടസ്സത്താല്‍ നിര്‍ത്തുകയായിരുന്നു. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങിയെത്താനുള്ള സാധ്യത മങ്ങിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാന്‍ നാസയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേര്‍ന്നുള്ള ദൗത്യമായിരുന്നു ക്രൂ10. പകരക്കാരായി നാലംഗ സംഘത്തെ അവിടെ എത്തിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം.  നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നാണു ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങിയത്. ഇതിന്റെ തത്സമയ വിഡിയോ സംപ്രേഷണവും തയാറായിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് നാലു മണിക്കൂര്‍ മുന്‍പ് ഹൈഡ്രോളിക് സിസ്റ്റത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എഞ്ചിനീയര്‍മാര്‍ കണ്ടെത്തുകയായിരുന്നുവെന്നും നാസ ലോഞ്ച് കമന്റേറ്റര്‍ ഡെറോള്‍ നെയില്‍ വിശദമാക്കി.

പുതിയ വിക്ഷേപണ തീയതി ഔദ്യോഗികമായി സ്‌പേസ്എക്‌സ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം,  വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ാെരു ലോഞ്ച് വിന്‍ഡോ ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനായാല്‍ അന്ന് വിക്ഷേപണം നടക്കാനുള്ള സാധ്യതയും ബന്ധപ്പെട്ടവര്‍ പങ്കുവെക്കുന്നു. 

ALSO READ: In depth: മനുഷ്യന്‍ പഞ്ഞിക്കെട്ട് പോലെ പറന്ന് നടക്കുന്ന ബഹിരാകാശത്ത് 9 മാസം പിന്നിട്ടു, നടക്കാനും ഇരിക്കാനും മറന്നു; അടുത്തയാഴ്ച ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ സുനിതക്ക് 'മനുഷ്യന്‍' ആകാന്‍ സമയം എടുക്കും

2024 ജൂണ്‍ 7 ന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. 
ഉദ്ഘാടന ദൗത്യത്തിനു ശേഷം ആളില്ലാതെ മടങ്ങാന്‍ സ്റ്റാര്‍ലൈനറിനോടു നാസ നിര്‍ദേശിക്കുകയായിരുന്നു.  പിന്നാലെ, ഇരുവര്‍ക്കും മടങ്ങാന്‍ സ്‌പേസ്എക്‌സ് വഴി ക്രമീകരണം ചെയ്തു. 

 സ്‌പെയ്‌സ് എക്‌സിന്റെ എന്‍ഡ്യുറന്‍സ് പേടകം ക്രൂ10 (Crew10) ദൗത്യത്തില്‍ ഇരുവരും മടങ്ങിയെത്തുമെന്നാണ് നാസ അറിയിച്ചിരുന്നത്. ക്രൂ10 ദൗത്യം മാര്‍ച്ച് 12ന് വിക്ഷേപിക്കുമെന്നും ഒരാഴ്ച നീളുന്ന ഹാന്‍ഡ് ഓവര്‍ പ്രക്രിയക്ക് ശേഷം മാര്‍ച്ച് 19ന് ഇവര്‍ തിരികെയെത്തുമെന്നുമായിരുന്നു അറിയിപ്പ്. അതാണി് ഇപ്പോള്‍ വീമ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. 

ALSO READ: 'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെ, സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിന് നല്‍കാനുള്ള ഉത്തരം തിരിച്ചുവരവിലെ അനിശ്ചിതത്വം നല്‍കിയ അസ്വസ്ഥതയായിരിക്കും. തിരിച്ചുള്ള യാത്ര അനന്തമായി നീണ്ടതിലെ അനിശ്ചിതത്വമാണ് ബഹിരാകാശ വാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ദീര്‍ഘനാളത്തെ താമസം മൂലമുണ്ടായ വെല്ലുവിളികളും പ്രയാസങ്ങളുമെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ, ബഹിരാകാശത്തെ തന്റെ സമയം ആസ്വദിക്കുന്നുവെന്നു പറയുന്നതിനിടയിലാണ് സുനിത, അപ്രതീക്ഷിതമായ ഈ ദീര്‍ഘനാളത്തെ താമസത്തെക്കുറിച്ച് മനസ്സ് തുറന്നത്. 

'നമ്മള്‍ എല്ലാ ദിവസവും ചെയ്യുന്നത് തന്നെയാണ് ചെയ്യുന്നത്, എല്ലാ ദിവസവും രസകരമാണ്, കാരണം നമ്മള്‍ ബഹിരാകാശത്ത് ആണുള്ളത് എന്നത് തന്നെ വളരെ രസകരമാണ്. ഇവിടെ ഞങ്ങള്‍ക്ക് എല്ലാ ദിവസവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു ദൗത്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ കുടുംബങ്ങള്‍ക്കും നാട്ടിലുള്ള പരിചയക്കാര്‍ക്കും ഇത് ഒരു റോളര്‍കോസ്റ്ററായിരുന്നു. (ആവേശകരമായ അനുഭവം സൃഷ്ടിക്കാനുദ്ദേശിച്ചുള്ള അമ്യൂസ്‌മെന്റ് റൈഡ്). ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഞങ്ങള്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് കൃത്യമായി അറിയാത്തതാണ്. ആ അനിശ്ചിതത്വമാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം' അവര്‍ പറഞ്ഞു.

Indian-origin astronaut Sunita Williams' return to Earth faces delays as NASA-SpaceX Crew-10 mission is halted due to technical issues. New launch date yet to be announced.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  2 days ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  2 days ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  2 days ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  2 days ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  2 days ago
No Image

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

National
  •  2 days ago
No Image

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Kerala
  •  2 days ago