കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കണ്ണൂർ: മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലാണ് സംഭവം. മരുന്ന് ഓവർഡോസായി കുട്ടിയുടെ കരളിനെ ബാധിച്ചെന്നാണ് റിപ്പോർട്ട്. ചെറുകുന്നം പൂങ്കാവിലെ സമീറിൻറെ മകൻ മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകന്റെ അവസ്ഥക്ക് കാരണം മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടമാർ അറിയിച്ചതായി പിതാവ് പറയുന്നു.
പനിയെ തുടർന്നാണ് കുട്ടിയെ ഡോക്ടറെ കാണിക്കുന്നത് ഈ മാസം എട്ടിനായിരുന്നു അത്. ഡോക്ടർ പനിക്കുള്ള കാൽപോൾ സിറപ്പ് എഴുതി നൽകി. എന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്ന് കാൽപോൾ ഡ്രോപ്സാണ് ഇവർക്ക് നൽകിയത്.
രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നു. ഇതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നി ഡോക്ടറെ കാണിച്ചു. അപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം മനസിലാകുന്നത്.തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു. ഇതിൽ നിന്നാണ്കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ ഷോപ്പിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ സ്വകാര്യ ബന്ധുക്കളുടെ പരാതിയിൽ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."