
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലിസ് വെടിവയ്പ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കലാപക്കേസ് ചുമത്തി പൊലിസ് അറസ്റ്റ്ചെയ്തവരില് 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിയമപരമായി അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് പങ്കജ് പുരോഹിത്, ജസ്റ്റിസ് മനോജ് കുമാര്‍ തിവാരി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് പ്രതികള്‍ക്കനുകൂലമായ വിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇവരെ ജയിലിലടച്ചത്. നിയമപ്രകാരം 90 ദിവസത്തിനുള്ളില്‍ ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഒരുവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ സ്വാപാധിക ജാമ്യത്തിന് ഇവര്‍ അര്‍ഹരാണെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഒരുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വിശുദ്ധ റമദാനില്‍ പുറത്തിറങ്ങാന്‍ അവസരം ലഭിച്ചു. പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ജാമ്യഹരജി നേരത്തെ ഹല്‍ദ്വാനി സെഷന്‍സ് കോടതി തള്ളിയിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനിയുടെ നേതൃത്വത്തിലാണ് ഹല്‍ദ്വാനിയിലെ ഇരകള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. നേരത്തെ ആദ്യ ഘട്ടത്തില്‍ 50 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
യു.പിയിലെ സംഭല്‍ ഷാഹി മസ്ജിദിലെ സര്‍വേയുടെ പേരിലുണ്ടായ സമാനമായ പൊലിസ് നടപടിയാണ് ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലും ഉണ്ടായത്. കൈയേറ്റഭൂമിയില്‍ നിര്‍മിച്ചതെന്നാരോപിച്ച് കഴിഞ്ഞവര്‍ഷമാദ്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസമയത്തുണ്ടായ അക്രമസംഭവങ്ങളില്‍ പങ്ക് ആരോപിച്ച് പ്രദേശത്തെ അയ്യായിരത്തോളം പേരെ പ്രതിചേര്‍ത്ത് ഉത്തരാഖണ്ഡ് പൊലിസ് കേസ് രജസിറ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തുനിന്ന് കൂട്ടപ്പലായനമാണ് ഉണ്ടായത്. ഇതില്‍ പലരും ഇപ്പോഴും തിരിച്ചുവന്നിട്ടില്ല.
Uttarakhand High Court has granted bail to 22 people arrested by the police in connection with the police firing on protesters protesting against the demolition of a madrassa in Haldwani. The verdict in favor of the accused was passed by a two-judge bench comprising Justice Pankaj Purohit and Justice Manoj Kumar Tiwari after the prosecution failed to file the chargesheet within the legally prescribed time limit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 2 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 2 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 2 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്മള വൻവരവേൽപ്പ്
Saudi-arabia
• 2 days ago
കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
Cricket
• 2 days ago
തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 2 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 2 days ago
മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 2 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago
പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Kerala
• 2 days ago
ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ
Saudi-arabia
• 2 days ago
സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം
crime
• 2 days ago
പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago