HOME
DETAILS

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

  
Web Desk
March 13 2025 | 06:03 AM

Two-year work visa for Indians to Dubai How to apply eligibility procedures

ദുബൈ: കൂടുതല്‍ പ്രൊഫഷണലുകളെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തെ തൊഴില്‍ വിസയില്‍ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവും (MOHRE) ആണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. എഐ അധിഷ്ഠിത അപ്‌ഡേറ്റ്‌സ്, പരിഷ്‌കരിച്ച ഗോള്‍ഡന്‍ വിസ യോഗ്യത, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ലളിതമായ പ്രവേശന നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നത്.


എന്താണ് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസ? (Dubai 2-year work visa)

യുഎഇ ആസ്ഥാനമായ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ദുബായില്‍ ജോലിചെയ്യാനുള്ള അനുമതിയാണ് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസ. നിയമപരമായ താമസം, ബാങ്കിംഗ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന സേവനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇത് അനുമതി നല്‍കുന്നു. വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.

എംപ്ലോയ്‌മെന്റ് വിസ അപേക്ഷാ പ്രക്രിയ (Dubai employment visa application process)

  • ജോബ് ഓഫറും എംപ്ലോയര്‍ സ്‌പോണ്‍സര്‍ഷിപ്പും: അപേക്ഷകര്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമയില്‍ (Employer) നിന്ന് കണ്‍ഫോമ്ഡ് ജോബ് ഓഫര്‍ നേടണം. അവര്‍ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും വിസ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുകയും ചെയ്യും.
  • MOHRE വര്‍ക്ക് പെര്‍മിറ്റ് അംഗീകാരം: വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിനുള്ള കമ്പനിയുടെ അംഗീകാരം സ്ഥിരീകരിക്കുന്ന തരത്തില്‍ തൊഴിലുടമ MOHRE വഴി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നു.
  • എന്‍ട്രി പെര്‍മിറ്റ് ഇഷ്യു: അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നു. അപേക്ഷകര്‍ക്ക് ദുബൈയില്‍ പ്രവേശിക്കാനും ഔപചാരികതകളുമായി മുന്നോട്ട് പോകാനും ഇതുമൂലം കഴിയും. ഈ പെര്‍മിറ്റ് 60 ദിവസത്തേക്ക് സാധുതയുള്ളതായി തുടരും.
  • മെഡിക്കല്‍ പരിശോധന: ദുബൈയില്‍ എത്തിച്ചേരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ രക്തപരിശോധനയും നെഞ്ച് എക്‌സ്‌റേയും ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം.
  • എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷന്‍: യുഎഇ റസിഡന്റ് ഐഡന്റിറ്റി കാര്‍ഡ് (എമിറേറ്റ്‌സ് ഐഡി) അപേക്ഷയില്‍ ബയോമെട്രിക് പരിശോധന ഉള്‍പ്പെടുന്നു. ഇത് യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും ആവശ്യമാണ്.
  • വിസ സ്റ്റാമ്പിംഗും റെസിഡന്‍സി അംഗീകാരവും: എല്ലാ ഔപചാരികതകളും പൂര്‍ത്തിയാകുന്നതോടെ GDRFA അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ എംപ്ലോയ്‌മെന്റ് വിസ സ്റ്റാമ്പ് ചെയ്യും. ഒപ്പം നിയമപരമായ റെസിഡന്‍സി രേഖ നല്‍കുകയും ചെയ്യും.

2025ലെ പ്രധാന അപ്‌ഡേറ്റുകള്‍ (Key updates for 2025)

  • എഐ അധിഷ്ഠിത വിസ അപ്‌ഡേറ്റ്‌സുകള്‍ (സലാമ സിസ്റ്റം): വിസ സംബന്ധിച്ച അപ്‌ഡേറ്റ്‌സ് അപേക്ഷകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതാണ് യുഎഇയുടെ 'സലാമ' സിസ്റ്റം. ഇതു പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയ്ക്കുന്നു.
  • വിപുലീകരിച്ച ഗോള്‍ഡന്‍ വിസ: ടീച്ചിങ്, ഹെല്‍ത്ത് സെക്ടര്‍, ഡിജിറ്റല്‍ തുടങ്ങിയ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.
  • അതിവേഗ ഡിജിറ്റല്‍ പ്രോസസ്സിംഗ്: മിക്ക വിസ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനിലാണ്. പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കുകയും ഓഫിസുകളിലേക്ക് നേരിട്ട് പോകുന്ന രീതി കുറയ്ക്കുകയും ചെയ്യുന്നു. ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു.
  • ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍: നിശ്ചിതയോഗ്യതകളുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്. ഇത് പ്രവേശന നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നു.
  • കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍: പ്രതിമാസം 4,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും മാതാപിതാക്കളെയും പോലും സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

2 വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടത്:

  • 1- കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധുവായ പാസ്‌പോര്‍ട്ട്.
  • 2- യുഎഇ ആസ്ഥാനമായ തൊഴിലുടമയില്‍ നിന്നുള്ള ജോബ് ഓഫര്‍ ലഭിച്ചവര്‍ക്ക്.
  • 3- ജോലിക്ക് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ അല്ലെങ്കില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
  • 4- യുഎഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
  • 5- MOHRE വര്‍ക്ക് പെര്‍മിറ്റ് അംഗീകരിക്കല്‍

Dubai has introduced major changes to its two-year work visa in a bid to attract more professionals. The new changes were introduced by the General Directorate of Residency and Foreigners Affairs (GDRFA) and the UAE Ministry of Human Resources and Emiratization (MOHRE). The changes include AI-based updates, revised Golden Visa eligibility, and simplified entry procedures for Indian nationals.

RED ALSO:  UAE tourist permit | ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കാനുള്ള ചെലവ്, യോഗ്യത, ഇവിസ, വിസ ഓണ്‍ അറൈവല്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം

READ ALSO: യുഎഇയില്‍ തൊഴിലന്വേഷിക്കുകയാണോ? നിങ്ങളെ സഹായിക്കുന്ന 13 വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനുകള്‍ ഇതാ | UAE Jobs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  3 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  3 days ago
No Image

പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു

Kerala
  •  3 days ago
No Image

കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

latest
  •  3 days ago
No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  4 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  4 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  4 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  4 days ago