രക്തസാക്ഷികള്‍ക്ക് മതത്തിന്റെ നിറം നല്‍കാറില്ലെന്ന് സൈന്യം
ശ്രീനഗര്‍: രക്തസാക്ഷികളായ സൈനികര്‍ക്ക് മതത്തിന്റെ നിറം നല്കുന്നതില് വിശ്വസിക്കുന്നില്ലെന്ന് നോര്‍ത്തേണ്‍ കമാന്‍ഡന്റ് ലഫ്. ജന. ദേവ്്രാജ് അന്‍ബു. ചില രാഷ്ട്രീയക്കാര്‍ രക്ത സാക്ഷികള്‍ക്ക് മതത്തിന്റെ പരിവേഷം നല്‍കുന്നുണ്ട്. എന്നാല്‍ സൈനികര്‍ ഇത്തരമൊരു രീതി സ്വീകരിക്കാറില്ല.
എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദീന് ഉവൈസിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹം ഇന്നലെ ഉദംപൂര്‍ സൈനിക കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്.
സൈന്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാരും ഇത്തരത്തില്‍ പരാമര്‍ശം നടത്തില്ലെന്നും ഉവൈസിയുടെ പേരെടുത്തു പറയാതെ ദേവ്്രാജ് പറഞ്ഞു. ദേശ സ്നേഹവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനിടയിലാണ് ഉവൈസി കേന്ദ്ര സര്‍ക്കാരിനും ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരേയും പ്രതികരിക്കുന്നതിനിടയില്‍ മരിച്ച ജവാന്മാരുടെ മതത്തെകൂടി ഉള്‍പ്പെടുത്തി അഭിപ്രായ പ്രകടനം നടത്തിയത്. ഒന്‍പത് മണിക്ക് ചാനല്‍ മുറികളില്‍ കയറിയിരുന്ന് ദേശീയത പറയുന്നവര്‍ മനസിലാക്കേണ്ടതായ വസ്തുതകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് നോര്‍ത്തേണ്‍ കമാന്‍ഡന്റ് സൈന്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."