ഇനി നാടകപ്പൂരത്തിന്റെ ഒന്‍പത് ദിനരാത്രങ്ങള്‍
തൃശൂര്‍: ഇനി നാടകപ്പൂരത്തിന്റെ ഒന്‍പത് ദിനരാത്രങ്ങള്‍. ദേശഭേദങ്ങളുടെ നിറച്ചാര്‍ത്തുകള്‍ അരങ്ങിലുണരുമ്പോള്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങള്‍ സാംസ്‌കാരികനഗരിയലൊഴുകിയെത്തും.
പുതിയ ഭാഷയും ഭാവവും രൂപപ്പെടുത്തുന്ന തെരുവിന്റെ സാധ്യകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്‍പത് ദിനരാത്രങ്ങളില്‍ മുപ്പതിലേറെ നാടകങ്ങള്‍ അവതരിപ്പിക്കും. 15 വിദേശ നാടകങ്ങള്‍, എട്ട് ദേശീയ നാടകങ്ങള്‍, ഏഴ് മലയാളനാടകങ്ങള്‍ 28ന് സമാപനദിവസം വരെ വിവിധ വേദികളിലായി അവതരിപ്പിക്കും.
സെര്‍ബിയ, ഫ്രാന്‍സ്, ലിത്വാനിയ, ബള്‍ഗേറിയ, ചിലി, ഇറ്റലി, അമേരിക്ക, ഇറാന്‍, ഡെന്മാര്‍ക്ക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ് ഇത്തവണ വിദേശത്തെ പ്രതിനിധീകരിക്കുക.
ആധുനികനാടകാവതരണങ്ങള്‍ക്കൊപ്പം പാവനാടകം, കോമാളി നാടകം, കുട്ടികളുടെ നാടകം എന്നിവയും വേറിട്ട അനുഭവമാകും. മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷാനാടകങ്ങളും കൂടിച്ചേരുമ്പോള്‍ നാടകോത്സവും പൂരത്തിനു സമാനമാകും. തെരുവിന്റെ സാധ്യതകള്‍, ഇടങ്ങള്‍ ഇവയുടെ സ്വീകാര്യത എല്ലാം രംഗാനുഭവമാക്കാന്‍ വിദേശികളടക്കമുള്ള നാടകപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. 20ന്
വൈകിട്ട് 7.30ന് പ്രശസ്ത നാടകസംവിധായകന്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ ഒരുക്കുന്ന ഉടലുറവ്, ഉയിരെഴുത്ത്, ഉടലെടുപ്പ് എന്ന പ്രത്യേക അവതരണം ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. തുടര്‍ന്ന് എട്ടിന് പാലസ് ഗ്രൗണ്ടിലെ കാവാലം അരങ്ങില്‍ ജര്‍മ്മനിഇസ്രായേല്‍ രാഷ്ട്രങ്ങളുടെ സംയുക്താവതരണം ദി ലോസ്റ്റ് വീല്‍സ് ഓഫ് ടൈം അരങ്ങേറും. ലൂയീസ് കരോളിന്റെ 1865ല്‍ രചിക്കപ്പെട്ട ലിറ്ററി നോണ്‍സെന്‍സ് വിഭാഗത്തില്‍പ്പെടുത്തി പറയാറുള്ള ആലീസ് ഇന്‍ വണ്ടര്‍ലാ എന്ന നോവലിന്റെ ശബ്ദരഹിത കോമാളി പ്രദര്‍ശനമാണ് ലോസ്റ്റ് വീല്‍സ് ടൈം.
യൂജിയില്‍ ഷ്വാട്‌സിന്റെ ടെയ്ല്‍ ഓഫ് ലോസ്റ്റ് ടൈമിന്റെ പ്രചോദനവും ഈ രംഗാവതരണത്തില്‍ കാണാനാവും. കാലത്തെക്കുറിച്ചുള്ള അലട്ടലുകള്‍ നിമിത്തം കൂടുതല്‍ കൂടുതല്‍ സമയയന്ത്രങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വൃദ്ധനും ഏകനുമായ ഒരു മാന്ത്രികന്‍.
ഒരു ദിവസം ഒരു മുയല്‍ അയാളുടെ പരീക്ഷണശാല കണ്ടുപിടിക്കുന്നുന്നു. ആ മുയല്‍ കളിച്ചുകളിച്ച് അതൊരു പരീക്ഷണമായി മാറുന്നു. ദേഷ്യം വന്ന മാന്ത്രികന്‍ മുയലിനെ ഒരു വൃദ്ധനാക്കി മാറ്റുന്നു. വൃദ്ധന്‍ അയാളുടെ സുഹൃത്തായി മാറുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അയാള്‍ പ്രായംകൊണ്ട് മരിക്കുന്നു. തന്റെ സുഹൃത്ത് നഷ്ടപ്പെട്ടുവെന്ന് കരുതിയ മാന്ത്രികന്‍ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് വൃദ്ധനെ തിരിച്ച് ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പ്രേക്ഷകരുടെ സഹായമില്ലാതെ അതിനാവില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് കാണികളെ ആനയിച്ച് നാടകാവതരണം അവസാനിക്കാതെ അവസാനിക്കുന്നു. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ ആശയാവിഷ്‌കാരം ആഡം റീഡാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രധാനടനും അദ്ദേഹം തന്നെ.
നാടകോത്സവത്തിന്റെ സമാപനദിവസം അവതരിപ്പിക്കുന്ന ചിലിയന്‍ നാടകമായ സാരി റോസ സ്ത്രീകളുടെ പ്രശ്‌നങ്ങളും വിമോചനരാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യുന്നത്. ചിലിയില്‍ നിന്നുള്ള ഏഴും ഇന്ത്യയില്‍നിന്നുള്ള 20 ആര്‍ടിസ്റ്റുകളുടെ കൂടിച്ചേരല്‍കൂടിയാണ് ഈ നാടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."