ഇ.അഹമ്മദ് അനുസ്മരണം
മുല്ലശ്ശേരി: ഫാസിസം അതിന്റെ രാക്ഷസീയ മുഖം അക്ഷരാര്‍ത്ഥത്തില്‍ വെളിപ്പെടുത്തുന്ന കറുത്ത ദിനങ്ങളെയാണ് മതേതര ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നു മുസ്്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് അഭിപ്രായപ്പെട്ടു. മുസ്്ലിംലീഗ് മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി തിരുനെല്ലൂര്‍ സെന്ററില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.അഹമ്മദിന്റെ ചികിത്സയില്‍ ഇടപെടുകയും മയ്യിത്തിനോട് ക്രൂരമായ വിധം പ്രതികാരം തീര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് മതേതര ഇന്ത്യ പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നയോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഹംസകുട്ടി അധ്യക്ഷനായി.മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഡി.സി .സി ജനറല്‍ സെകട്ടറി പി.കെ.രാജന്, ആര്.എ.അബ്ദു മനാഫ്,എ.എസ് എം അസ്ക്കറലി തങ്ങള്‍, നിസാര്‍ മരുതയൂര്. അഹമദ് കുന്നത്ത്, എന്നിവര്‍ പ്രസംഗിച്ചു.ഷെറിഫ് ചിറയ്ക്കല്‍ സ്വാഗതവും അബുബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."