മതത്തിന്റെ പേരില്‍ ആത്മീയ ചൂഷണം നടത്തുന്നവരെ സൂക്ഷിക്കുക: സമസ്ത പ്രസിഡന്റ്
തൃശൂര്‍: മതത്തിന്റെ പേരില്‍ ആത്മീയ ചൂഷണം നടത്തി വിശ്വാസികളെ വഞ്ചിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഒരു നൂറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമാജത്തെ ആത്മീയ വഴിനടത്തുകയും ധൈഷണിക മുന്നേറ്റത്തിന് അടിത്തറ പാകുകകയും ചെയ്തതിലൂടെ ലോകമെമ്പാടും സ്വീകാര്യത നേടിയെടുത്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാമം ചിലര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ദുരുപയോഗം ചെയ്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം വ്യാജന്മാരെ പൊതു സമൂഹം തിരിച്ചരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതങ്ങളും ദര്‍ശനങ്ങളും മനുഷ്യരുടെ നന്മക്ക് വേണ്ടിയാണ് സ്ഥാപിതമായിട്ടുള്ളത്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാന് ഈ സന്തുലിതാവസ്ഥയെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തയുടെ പ്രസിഡന്റായി തെരഞ്ഞൈടുക്കപ്പെട്ട സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്്ലിയാര്‍ക്കും സമസ്ത തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ എം.ഐ.സിയില്‍ എര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ സെക്രട്ടറി എം.എം മുഹ്യിദ്ദീന് മൗലവി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ അധ്യക്ഷനായി. ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര്, പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ സംസാരിച്ചു. സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഉമര്‍ ഫൈസി വില്ലനൂര്‍ സ്വാഗതവും ഹസെന്‍ ദാരിമി അകലാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."