മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരെ ആക്രമിച്ച കേസില്‍ നാലു പേര്‍കൂടി പിടിയില്‍
നെയ്യാറ്റിന്‍കര: ആഴ്ചകള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരെ ആക്രമിച്ച കേസിലെ നാല് പ്രതികളെകൂടി ഇന്നലെ നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര-പാറശാല റൂട്ടുകളില്‍ പാരലല്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാരായ നെയ്യാറ്റിന്‍കര സ്വദേശികളായ ഒന്നാം പ്രതി സന്തോഷ് (28) , എട്ടാം പ്രതി പ്രദീപ് (32) , ഒന്‍പതാം പ്രതി ഷിജുകുമാര്‍ (30) , പത്താം പ്രതി സുരേഷ് (35) എന്നിവരാണ് പിടിയിലായത്.
അമരവിളയില്‍ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര-പാറശാല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന രണ്ട് വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.
കേസിലെ ആറ് പ്രതികളെ ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."