പഴകിയ ഉണക്ക മത്സ്യവും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി
അഞ്ചാലുംമൂട്: വില്‍പ്പനക്കായി വച്ചിരുന്ന പഴകിയ പൂപ്പല്‍ ബാധിച്ച ഉണക്ക മത്സ്യവും നിരോധിത പ്ലാസ്റ്റിക് കവറുകളും തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ പിടികൂടി. തൃക്കടവൂര്‍ സി.കെ.പി കവലയിലെ ചന്തയില്‍ നിന്നാണ് മീനുകളും പ്ലാസ്റ്റിക് കവറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദ്രവിച്ച മീനുകള്‍ക്ക് മാസങ്ങളോളം പഴക്കമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 51 മൈക്രോണുള്ള പ്ലാസ്റ്റിക് കവറാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് നിരോധിത കവറുകള്‍ ചന്തയില്‍ വിറ്റിരുന്നത്. മുമ്പ് പല തവണ പരിശോധന നടത്തി നടപടിയെടുത്തെങ്കിലും ചന്തയില്‍ പഴകിയ മത്സ്യം വീണ്ടും വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതായി പരിശോധനയ്ക്ക് നേതൃത്വം നല്കിയ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര് ബാലഗോപാല്‍ പറഞ്ഞു.
ജൂനിയര്‍ എച്ച്.ഐമാരായ എ. രാജേഷ്, എ.എസ് പ്രതിഭ, ജെ ജോണ്‍, മഴ്സിലിന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."