ഉദ്യോഗസ്ഥര്‍ ജനവികാരം തിരിച്ചറിയാത്തത് അപമാനകരം: എം.പി
കരുനാഗപ്പള്ളി: ഗ്രാമപഞ്ചായത്ത് ഭരണസമിതികളുള്‍പ്പെടെ പ്രാദേശികഭരണ സംവിധാനം ജനവികാരം തിരിച്ചറിയാത്തത് അപമാനകരമാണെന്നും അഴിമതിയ്ക്കുവേണ്ടി മാത്രം പുതിയ മേഖലകള്‍ തേടുന്ന ഉദ്യോഗസ്ഥ പ്രവണതകള്‍ നല്ലതല്ലെന്നും കെ.സി വേണുഗോപാല്‍ എം.പി അഭിപ്രായപെട്ടു.
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ തൊടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപാട് രൂപപ്പെടുത്തുന്നതില്‍ തൊടിയൂരിലെ ഇടത് ഭരണ സമിതി പരാജയപെട്ടു. ഭരണാധികാരികളുടെ ഭരണപരമായ കഴിവിന്റെ അപര്യാപ്തത മുതലെടത്ത് ഉദ്യോഗസ്ഥര്‍ തൊടിയൂര്‍ പഞ്ചായത്തില്‍ ഭരണം നിയന്ത്രിക്കുന്നതിനാല്‍ തൊടിയൂര്‍ പഞ്ചായത്ത് വികസനപരമായി പിന്നോട്ടടിച്ചിരിക്കുകയാണെന്ന് എം.പി പറഞ്ഞു.
ഉപവാസത്തില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാനീര് നല്‍കി കൊല്ലം ജില്ലാ സഹകരണ സംഘം പ്രസിഡന്റ് കെ.സി രാജന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ ജവാദ് അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ രാമചന്ദ്രന്‍, ചിറ്റുമൂല നാസര്‍, എന്‍.അജയകുമാര്‍, ടി.തങ്കച്ചന്‍, ലീലാകൃഷ്ണന്‍, എ.എ അസീസ്, ഷിബു.എസ് തൊടിയൂര്‍, സി.ഒ കണ്ണന്‍, പുതുക്കാട്ട് ശ്രീകുമാര്‍, നസിംബീവി, ബിന്ദു വിജയകുമാര്‍, ഗിരിജാ രാമകൃഷ്ണന്‍, കല്ലേലിഭാഗം ബാബു, എന്‍ രമണന്‍,ആര്യത്ത് വേണു, കെ. ധര്‍മ്മദാസ്, ശ്രീജി, എ ഷഹനാസ്, പാലപ്പള്ളില്‍ മുരളി, എസ്.കെ അനില്‍, വിജയകുമാര്‍, വരുണ്‍ ആലപ്പാട് എന്നിവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."