കെജ്രിവാളിന് പിന്നാലെ ഒരു ദിവസത്തെ ശമ്പളം ഇറോം ശര്‍മിളയുടെ പാര്‍ട്ടിക്ക് സംഭാവന നല്കി എ.എ.പി എം.പി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നാലെ മണിപ്പൂരിലെ ഇറോം ശര്‍മിളയുടെ പാര്‍ട്ടിക്ക് ധനസഹായം നല്കി എ.എ.പി എം.പി. പഞ്ചാബില്‍ നിന്നുള്ള ഭഗ്വന്ത് മന്ന് ആണ് തന്റെ ഒരു ദിവസത്തെ ശമ്പളം ശര്‍മിളയുടെ പാര്‍ട്ടിയായ പ്രജയ്ക്ക് സംഭാവനയായി നല്‍കുന്നത്.
മണിപ്പൂരിലെ അഴിമതി ഭരണത്തിനും നീതിനിഷേധത്തിനും എതിരെ പോരാടുന്ന ഇറോം ശര്‍മിളയുടെ പാര്‍ട്ടിയ്ക്ക് തന്റെ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നതായി ഭഗ് വന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
എം.പിയായ മന്നിന്റെ അടിസ്ഥാന ശമ്പളം 50,000 രൂപയാണ്. അലവന്‍സുകള്‍ മുഴുവന്‍ ചേര്‍ക്കുമ്പോള്‍ മാസം രണ്ട് ലക്ഷത്തോളം രൂപ എം.പിമാര്‍ക്ക് ശമ്പളമായി ലഭിക്കുന്നുണ്ട്.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ശര്‍മിളയുടെ പാര്‍ട്ടിക്ക് ധനസഹായവുമായി രംഗത്തുവന്നിരുന്നു. 50,000 രൂപയാണ് കെജ്രിവാള് പ്രജയ്ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."