HOME
DETAILS
MAL
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ പൊലിസ് സംരക്ഷണം നല്‍കും
backup
February 19 2017 | 10:02 AM
തിരുവനന്തപുരം: ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുവാന്‍ പൊലിസ് സംരക്ഷണം നല്‍കും. ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൈമാറി.
മാര്‍ച്ച് 31നകം ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാറ്റാന്‍ ശ്രമമാരംഭിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പലയിടത്തും ഈ നീക്കം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് സംരക്ഷണം ഉറപ്പാക്കുന്നത്.
വിധി നടപ്പിലാക്കിയാല്‍ ബവ്‌കോയുടെ 270 മദ്യവില്‍പന കേന്ദ്രങ്ങളില്‍ 110 എണ്ണം മാറ്റിസ്ഥാപിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."