HOME
DETAILS
MAL
ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ സുധാകരന്
backup
February 15 2018 | 06:02 AM
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
ജയില്‍ ഡി.ജി.പി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാര്‍ വധിക്കുമായിരുന്നുവെന്നും ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പൊലിസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."