എസ്.എസ്.എ ഓഫിസ് ജീവനക്കാരോട് ചിറ്റമ്മനയം; കേന്ദ്രം അനുവദിച്ച വേതനത്തില്‍ സംസ്ഥാനം കൈയിട്ടുവാരുന്നു
പാലക്കാട്: മാനവവിഭവശേഷി മന്ത്രാലയം തുക അനുവദിച്ചിട്ടും അര്‍ഹമായ വേതനം നല്‍കാതെ സര്‍വ ശിക്ഷാ അഭിയാനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ഓഫിസ് ജീവനക്കാരായി ജോലി ചെയ്തുവരുന്നവരുടെ ശമ്പളമാണ് പൂര്‍ണമായും നല്‍കാതെ തടയുന്നത്. എം.ഐ.എസ് കോ ഓഡിനേറ്റേര്‍, അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നി തസ്തികകളില്‍ കേരളത്തിലാകമാനമുളള എസ്.എസ്.എ ജില്ലാ ഓഫിസ്, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, അര്‍ബന്‍ റിസോഴ്‌സ് സെന്റര്‍ എന്നി കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരോടാണ് സര്‍ക്കാര്‍ ചിറ്റമ്മനയം കാണിക്കുന്നത്. പ്രതിമാസ ശമ്പളമായി എം.ഐ.എസ് കോ ഓഡിനേറ്റര്‍(20,000), അക്കൗണ്ടന്റ് (16,000), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (16,000) എന്നിങ്ങനെയാണ് ഇവര്‍ക്കു കൈയില്‍ ലഭിക്കുന്ന ശമ്പളം. എന്നാല്‍ എസ്.എസ്.എയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയും ബജറ്റിങും പ്രകാരം (എ.ഡബ്ല്യൂ.പി ആന്‍ഡ് ബി) 2016 ഡിസംബറില്‍ ഇവര്‍ക്ക് ശമ്പള വര്‍ധനവ് ഉണ്ടാവേണ്ടതായിരുന്നു. ഇത്തരത്തില്‍ 2016-17 ല്‍ എസ്.എസ്.എ കേരളത്തിന് അംഗീകാരം നല്‍കിയ വാര്‍ഷിക പ്രവര്‍ത്തന പദ്ധതി പ്രകാരം എം.ഐ.എസ് (30,000), അക്കൗണ്ടന്റ് (23,000), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (23,000) എന്നിങ്ങനെയാണ് 2016 ഏപ്രില്‍ രണ്ടു മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെ ഇവര്‍ക്കു ലഭ്യമാവേണ്ടത്. എന്നാല്‍യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ കരാര്‍ ജീവനക്കാര്‍ ആയതിനാല്‍ ഇവരെ വരുന്ന മാര്‍ച്ച് 31 ഓടെ പിരിച്ചുവിട്ട് പുതിയ കരാര്‍ ജീവനക്കാരെ നിയമിക്കാനും അപ്പോള്‍ മാത്രം പുതുക്കിയ ശമ്പളം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം എസ്.എസ്.എയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി നിയമിതരായിട്ടുള്ള റിസോഴ്‌സ് അധ്യാപകര്‍ക്ക് (ആര്‍.ടി) മുന്‍കാല പ്രാബല്യത്തോടു കൂടി ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ട്. 13,500 രൂപ പ്രതിമാസം വാങ്ങിയിരുന്നവര്‍ക്ക് 16,500 റാക്കിയാണ് വര്‍ധിപ്പിച്ചത്. അതോടൊപ്പം തന്നെ ഈ വര്‍ഷം പുതുതായി നിയമിതരായ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, മ്യൂസിക്, ഡ്രോയിങ്) പ്രതിമാസം 25,200 രൂപ നല്‍കുന്നുണ്ട്. ഇതില്‍ ഭിന്നശേഷിയുളള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും (ആര്‍.ടി), സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും ഭരണാനുകൂല അധ്യാപക സംഘടനയുടെ പിന്‍ബലം ഉള്ളതുകൊണ്ടാണ് എം.എച്ച്.ആര്‍.ഡി നിര്‍ദേശിച്ച അതേ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നതെന്ന ആരോപണവും ശക്തമാണ്. ഇതോടൊപ്പം തന്നെ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ നിയമനം പൂര്‍ണമായും പക്ഷപാതപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."