HOME
DETAILS

ലോകം ഇനി നാലുനാള്‍ പക്ഷികള്‍ക്കു പിന്നാലെ

  
backup
February 15 2018 | 18:02 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf

 

പൊന്നാനി: ലോകമെമ്പാടുള്ള പക്ഷിനിരീക്ഷകര്‍ക്കും പരിസ്ഥിതിപ്രേമികള്‍ക്കും ഇനി ആഹ്ലാദത്തിന്റെ നാലുനാള്‍. ഇന്ന് തുടങ്ങി 19ന് അവസാനിക്കുന്ന ലോക പക്ഷിസര്‍വേയില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കുക. ലോകത്തെമ്പാടുമായി നടക്കുന്ന പക്ഷികളുടെ വാര്‍ഷിക കണക്കെടുപ്പില്‍ 135 രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളം പേരും പങ്കാളികളാകും.
ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബോര്‍ഡ് എന്ന് പേരിട്ട ഈ ഉദ്യമത്തില്‍ പക്ഷികളുടെ വിവരങ്ങള്‍ ഇ ബേര്‍ഡ് എന്ന വെബ്‌സൈറ്റിലാണ് ചേര്‍ക്കുക. ഓരോ പക്ഷിനിരീക്ഷകരും സര്‍വേയില്‍ പങ്കെടുക്കുന്നവരും സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കി ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കും. പക്ഷികളുടെ ചിത്രമെടുത്ത് ടാഗ് ചെയ്യുകയുമാവാം. ഇത്തരത്തില്‍ തയാറാക്കുന്ന പട്ടികകളെ ഹോട്ട്‌സ്‌പോട്ട് എന്നാണ് വിളിക്കുക.
പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണം പൂര്‍ത്തിയായാല്‍ ഭൂപടത്തില്‍ ആ പ്രദേശം സെര്‍ച്ച് ചെയ്യുന്നതോടെ പക്ഷികളുടെ പേരടക്കമുള്ള വിശദവിവരങ്ങള്‍ ലഭിക്കും. ഒരു പ്രത്യേക പക്ഷി ഭൂമിയില്‍ എവിടെയൊക്കെ ഏത് സമയത്ത് കാണപ്പെടുന്നു എന്ന വിവരം ഇതിലൂടെ ആര്‍ക്കും ലഭിക്കും.
ഈ ഭൂപടത്തില്‍ നിന്നുതന്നെ ഓരോ പക്ഷികളുടെയും കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴിയും കണ്ടുപിടിക്കാം. കണ്ടെത്തിയ പക്ഷികളെ തിരിച്ചറിയാന്‍ പക്ഷിനിരീക്ഷകരും മറ്റും സഹായവുമായി എപ്പോഴുമുണ്ടാകും.
ഓരോ വര്‍ഷവും 135 രാജ്യങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തോളം ചെക്ക്‌ലിസ്റ്റുകളാണ് ഇത്തരത്തില്‍ തയാറാക്കുന്നത്. ഇന്ന് മുതല്‍ 19 വരെ ഒന്നിച്ച് പക്ഷിനിരീക്ഷണത്തില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്. ബേഡ് കൗണ്ട് ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പക്ഷികളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. കേരളത്തില്‍ ഏകദേശം ഇരുപതോളം കൂട്ടായ്മകള്‍ ബേഡ് കൗണ്ട് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്.
38,000 കിലോമീറ്റര്‍ സ്‌ക്വയറിലുള്ള കേരളത്തിന്റെ ഭൂപടത്തെ 3,000ലധികം ചെറുസ്ഥലങ്ങളായി തിരിച്ച്, ആ സ്ഥലങ്ങളില്‍ ഓരോ 15 മിനിറ്റിലും കാണുന്ന പക്ഷികളുടെ എണ്ണവും ഇനങ്ങളും രേഖപ്പെടുത്തിയാണ് പക്ഷി ഭൂപടനിര്‍മാണം. കേരളത്തില്‍ പക്ഷിഭൂപടം തയാറാക്കാന്‍ തുടങ്ങിയത് 2014ലാണ്. 2020ഓടെ ഇത് പൂര്‍ത്തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago