HOME
DETAILS
MAL
രാഹുല്‍ ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ചു
backup
February 15 2018 | 19:02 PM
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവിനെ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിസാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും തന്റെ ഓഫിസുമായി ബന്ധപ്പെടാമെന്നും കോണ്‍ഗ്രസ് പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും ധീരനായ ശുഹൈബിന്റെ ഓര്‍മകള്‍ പുതുതലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുഹൈബിന്റെ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ശുഹൈബിന്റെ പിതാവിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."