പഞ്ചായത്ത് ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന
ഒറ്റപ്പാലം: റവന്യൂവരുമാനം കൂട്ടാനായി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ലൈസന്‍സ് ഫീസുകള്‍ക്ക് 400 ഇരട്ടി വരെ വര്‍ധന വരുത്തി ഉത്തരവിറക്കി.
50 രൂപ മുതല്‍ 4000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങിയിരുന്ന ലൈസന്‍സ് ഫീസ് 500 രൂപ മുതല്‍ 15000 രൂപ വരെ വാങ്ങാനാണ് ഉത്തരവില്‍ പറയുന്നത്.
ചട്ടം 10 എ അനുസരിച്ച് നിലവിലെ ലൈസന്‍സ് കാലാവധിയുടെ 30 ദിവസം മുന്‍പ് പട്ടികയില്‍ പറയുന്ന ഫീസ് ഉള്‍പ്പെടെ ഒരു സ്വയം സാക്ഷ്യപത്രം സഹിതം സമര്‍പ്പിച്ച് ലൈസന്‍സ് പുതുക്കണം. 2017 ഒക്ടോബര്‍ 31ന് ഇറങ്ങിയ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് ഡി.ആന്‍ഡ്.ഒ ലൈസന്‍സ് ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് വര്‍ധന നടപ്പാക്കിയിരിക്കുന്നത്.
ഭേദഗതിപ്രകാരം വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ചുമത്തുന്നത് മാറ്റി മൂലധന ചെലവിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീസ് ഈടാക്കും. ഏറ്റവും ചുരുങ്ങിയ ലൈസന്‍സ് ഫീസ് 500 രൂപയാണ്. സേവന മേഖലയില്‍ മൂലധനച്ചെലവ് പത്തുലക്ഷം വരെയും ഉല്‍പാദന മേഖലയില്‍ 25 ലക്ഷം വരെയും 500 രൂപ വാങ്ങാനാണ് നിര്‍ദേശം. മൂലധനച്ചെലവ് കണക്കാക്കി 1000, 5000, 10,000, 15,000 എന്നീ ക്രമത്തിലാണ് ഫീസ് നിജപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."