കാലങ്ങള്‍ മാറുന്നതിനനുസരിച്ച് അഭിപ്രായം മാറ്റുന്നയാളല്ല പി.ഗംഗാധരന്‍: കാനം രാജേന്ദ്രന്‍
പള്ളുരുത്തി: കാലം മാറുന്നതിനോടൊപ്പം അഭിപ്രായം മാറ്റി പറയുന്ന കമ്യൂണിസ്റ്റായിരുന്നില്ല സഖാവ് പി.ഗംഗാധരനെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
സഖാവ് പി.ഗംഗാധരന്‍ ഫൗണ്ടേഷന്റെ പി.കെ.അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം വിതരണം ചെയ്യുന്ന സമ്മേളനം പള്ളുരുത്തി എസ്.ഡി.പി.വൈ.സ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ കാലത്തും ദളിതരോടൊപ്പം നിന്നിരുന്ന നേതാവാണു ഗംഗാധരന്‍. കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളില്‍ ഒരാളായ പി.ഗംഗാധരനോട് ചരിത്രം വലിയ ക്രൂരതയാണ് കാട്ടിയത്. ചരിത്രം എല്ലായിപ്പോഴും വഴി മാറി പോകും. എന്നാല്‍ ജനങ്ങള്‍ എഴുതുന്ന ചരിത്രത്തില്‍ പി.ഗംഗാധരന്റെ ത്യാഗോജ്വലമായ ജീവിതം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫൗണ്ടേഷന്‍ പ്രസിഡണ്ട് എം.വി.ബെന്നി അധ്യക്ഷനായി. പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ തോട്ടം രാജശേഖരന് പ്രൊഫസര്‍ എം.കെ.സാനു സമര്‍പ്പിച്ചു.ചടങ്ങില്‍ വി.എന്‍.പ്രസന്നന്‍ രചിച്ച പി.ഗംഗാധരന്റെ ജീവ ചരിത്ര ഗ്രന്ഥമായ നിഷ്‌കാസിതനായ നവോത്ഥാന നായകന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ടി.പി.പീതാംബരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."