റോഡുകളുടെ പുനരുദ്ധാരണത്തിനായി 86 ലക്ഷം അനുവദിച്ചു
കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍പ്പെട്ട 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ടാറിങ് കോണ്‍ക്രീറ്റിങ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുമായി 86 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍അറിയിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം സാങ്കേതിക അനുമതി, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്നറോഡുകളുടെ നിര്‍മാണ ജോലികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കപ്പാട് പരിന്തിരിപ്പടി റോഡ് റീ ടാറിങിന് അഞ്ച് ലക്ഷം, രണ്ടാം വാര്‍ഡില്‍ മഞ്ഞപ്പളളി വേടര്‍ക്കുന്ന് റോഡ് സംരക്ഷണഭിത്തിയും ടാറിങും അഞ്ച് ലക്ഷം ഒമ്പതാം വാര്‍ഡില്‍ കല്ലുങ്കല്‍ കോളനി വടകപ്പാറ റോഡിന് അഞ്ച് ലക്ഷം, പത്താം വാര്‍ഡില്‍ ഫയര്‍ സ്‌റ്റേഷന്‍പടി വട്ടകപ്പാറപൂതക്കുഴി ചെക്ക്ഡാംറോഡിന് 15 ലക്ഷവും അനുവദിച്ചു. 13-ാം വാര്‍ഡില്‍ മലബാര്‍ കവല കുറുങ്കണ്ണി റോഡ് റീ ടാറിങിന് ആറ് ലക്ഷം, 18-ാം വാര്‍ഡില്‍ കല്ലറക്കാവ് കരിമ്പുക്കയം റോഡ് റീ ടാറിങിന് അഞ്ച് ലക്ഷം, 21-ാം വാര്‍ഡില്‍പുത്തനങ്ങാടി കത്തീരഡല്‍ എ.കെ.ജെ.എം സ്‌കൂള്‍ ജങ്ഷന്‍ റോഡ് റീടാറിങ് അഞ്ചുലക്ഷം, എലിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കാരക്കുളം നടപ്പുറക് റോഡ് പുതിയതായി ടാര്‍ ചെയ്യുന്നതിന് അഞ്ച്‌ലക്ഷം രൂപയും അനുവദിച്ചു.
വെളളാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പളളത്തുപറ കല്ലോലിപടി പുതിയ റോഡ് നിര്‍മാണത്തിന് 15 ലക്ഷം, നാലാം വാര്‍ഡില്‍ കോത്തല പടി കുറ്റിക്കാട്ട് വളവ് വെള്ളചിറ വയല്‍ റോഡിന് അഞ്ച് ലക്ഷം, ആറാം വാര്‍ഡില്‍ മണിമല ബസ് സ്റ്റാന്റ് കുളത്തുങ്കല്‍ദേവീക്ഷേത്രം റോഡ് കോണ്‍ക്രീറ്റിങിന് അഞ്ച് ലക്ഷവും അനുവദിച്ചു. മണിമല ഗ്രാമപ്പഞ്ചായത്തിന് രണ്ടാം വാര്‍ഡില്‍ പൂവത്തോലി വെച്ചൂര്‍ പടിറോഡ് പുതിയ ടാറിങിന് അഞ്ചു ലക്ഷം രുപ ,മൂന്നാം വാര്‍ഡില്‍ ചെവ്വാലി പഴയിടം റോഡ് റീ ടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."