എന്‍.ജി.ഒ യൂണിയിന് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
തൊടുപുഴ: രണ്ടുദിവസമായി തൊടുപുഴയില്‍ നടക്കുന്ന എന്‍.ജി.ഒ യൂണിയന് 44-ാം ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരക്കുന്ന പ്രകടനത്തോടെ സമാപിക്കും. ഉച്ചകഴിഞ്ഞ ് 3.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനയില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതു സമ്മേളനം വൈദ്യുതി മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ കെ .പി. മേരി അധ്യക്ഷയാകും. എന്‍.ജി.ഒ യൂണിയന് സംസ്ഥാന ട്രഷറര്‍ എസ് രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വാമദേവന് എന്നിവര്‍ സംസാരിക്കും.
ഇന്നലെ നടന്ന സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ എ നിഷാദ്, എന്‍ പി ഷൈന്‍, സോജന് തോമസ്, സജിമോന്‍ ടി മാത്യു, കെ ശിവാനന്ദന്, രാജേഷ് ബാബു, ഷാജി, എ കെ അനൂപ്, എസ് എസ് വിനീഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് 'ഇടതുപക്ഷ ബദലിന്റെ പ്രസ്ക്തി' എന്ന വിഷയത്തില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിബുഖാന്‍ പ്രഭാഷണം നടത്തി. സൃഹൃത് സമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാര്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി .ആര്. സോമന്, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം ടി .എം. സുബൈര്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി ബി വിനയന്, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി പി കെ ഉഷാകുമാരി, കെഎംസിഎസ്യു ജില്ലാ പ്രസിഡന്റ് സി .ബി .ഹരികൃഷ്ണന്, കേരളാ വാട്ടര്‍ അതോരിറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി എം എ ഹാഷിം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി എസ് സുനില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."