ഹോംനഴ്സിനെ കഴുത്ത് ഞെരിച്ചു കൊന്നു; സെക്യൂരിറ്റി ജീവനക്കാരന് കീഴടങ്ങി
പെരുമ്പിലാവ്: ഹോം നഴ്സ് ജീവനക്കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് പെരുമ്പിലാവ് പൊലിസില്‍ കീഴടങ്ങി. കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ (മഞ്ജു28) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷമാണ് പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന് (32) പൊലിസില്‍ കീഴടങ്ങിയത്. പെരുമ്പിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്ന്് മൃതദേഹം കണ്ടെത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു സംഭവം.
പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിട്ടാണ് വര്‍ഷ ജോലി ചെയ്തിരുന്നത്. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈന്.
തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോകള്‍ കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.
ക്വാര്‍ട്ടേഴ്സിലെത്തിയ യുവതിയും ഹുസൈനും തമ്മിലുണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഹുസൈനെ വാഴത്തോട്ടത്തില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു വര്‍ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."