HOME
DETAILS
MAL
വിശ്വാസ വോട്ടെടുപ്പിനിടെ കയ്യാങ്കളി; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
backup
February 20 2017 | 06:02 AM
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ വിശ്വാസവോട്ടിനിടയിലെ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് തേടി. നിയമസഭ സെക്രട്ടറിയോടാണ് ശനിയാഴ്ചത്തെ അക്രമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്.
പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും അണ്ണാഡിഎംകെ വിമതന്‍ ഒ പനീര്‍ശെല്‍വവും നിയമസഭയിലെ ജാനാധിപത്യവിരുദ്ധ സംഭവങ്ങളില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വസ്തുതാപരമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് തവണ സഭ നിര്‍ത്തിവെക്കുകയും ഒടുവില്‍ പ്രതിപക്ഷത്തെ പുറത്താക്കിയാണ് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."