ഒന്നരമാസത്തിനുള്ളില്‍ വധിച്ചത് 20 പാക് സൈനികരെ
ശ്രീനഗര്‍: പാക് സൈന്യത്തിന്റെ ആക്രണം ശക്തമായിരിക്കെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നിഷ്ക്രിയമാണെന്ന ആരോപണം ശരിയല്ലെന്ന വാദവുമായി പ്രതിരോധ മന്ത്രാലയം. പാക് ആക്രമണത്തിന് ശക്തമായ രീതിയിലാണ് ഇന്ത്യ തിരിച്ചടിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രതിരോധ മന്ത്രാലയം, 45 ദിവസങ്ങള്‍ക്കുള്ളില്‍ 20 പാക് സൈനികരെയാണ് വധിച്ചതെന്നും പറഞ്ഞു. ഇക്കാലയളവില്‍ ഇന്ത്യക്ക് നഷ്ടമായത് 10 സൈനികരെയാണെന്നും മന്ത്രാലയം പറയുന്നു.
അതിര്‍ത്തി കടക്കാന്‍ 400 ഭീകര്‍ അവസരം കാത്ത് കഴിയുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 28 ഇന്ത്യന്‍ സൈനികരാണ് പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. എന്നാല്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ 138 പാക് സൈനികര്‍ കൊല്ലപ്പെടുകയും 155 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് പാക് സൈനിക മേധാവി അതിര്‍ത്തിയില്‍ 15 തവണയാണ് സന്ദര്‍ശനം നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."