HOME
DETAILS
MAL
ഐ.പി.എല്‍ താര ലേലം: മോഹവിലയുമായി ബെന്‍ സ്റ്റോക്കും തൈമര്‍ മില്‍സും
backup
February 20 2017 | 07:02 AM
ബംഗളൂരു: ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം ബംഗളൂരുവില്‍ തുടങ്ങി. ലേലത്തില്‍ മോഹവിലയുമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും പേസ് ബൗളര്‍ തൈമല്‍ മില്‍സും താരങ്ങളായി. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്സിനെ 14.5 കോടി രൂപക്ക് പുണെ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയപ്പോള്‍ 12 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മില്‍സിനെ തങ്ങളോടൊപ്പം ചേര്‍ത്തു. 50ലക്ഷം മാത്രമായിരുന്നു മില്‍സിന്റെ അടിസ്ഥാന വില.
ലേലവിശേഷങ്ങള്
- മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ കിംഗ്സ് ഇലവന് പഞ്ചാബില്‍. 2.80 കോടി രൂപയാണ് വരുണ്‍ സ്വന്തമാക്കിയത്.
- മുന്‍ ഇന്ത്യന്‍ താരം കരണ്‍ ശര്‍മ്മയെ 3.20 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി
- ഇംഗ്ലീഷ് താരം ക്രിസ് വോഗ്സിനെ 4.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
- അഫ്ഗാനിസ്ഥാന് താരം റാഷിദ് ഖാന് ആര്മാന് നാല് കോടി രൂപക്ക് സണ്‍റൈസസ് ഹൈദ്രബാദ് ടീമില്‍. ഐപിഎല്‍ കളിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ അഫ്ഗാന് താരമാണ് റാഷിദ് ഖാന്.
- മലയാളി താരം ബേസില്‍ തമ്പി 85 ലക്ഷം രൂപ്ക്ക് ഗുജറാത്ത് ലയണ്‍സില്‍. അടിസ്ഥാന വില 10 ലക്ഷം മാത്രം.
- മുരുകന് അശ്വിന് ഒരു കോടി രൂപക്ക് ഡല്‍ഹി ഡയര്‍ ഡെവിള്‍സില്‍
- തമിഴ് യുവതാരം ടി നടരാജന് മൂന്ന് കോടി കിംഗ്സ് ഇലന്‍ പഞ്ചാബില്‍
- നാഥു സിംഗിനെ ഗുജറാത്ത് ലെയണ് 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു.
- യുവതാരം അങ്കിത് ചൗദരിയെ രണ്ട് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."