പ്രതിക്ക് വംശീയവാദികളുമായി ബന്ധം
ഫ്ളോറിഡ: പ്രതി നിക്കോളാസ് ക്രൂസിന് വെളുത്ത വംശീയവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് വിവരം. കുറ്റകൃത്യ മനോഭാവവും മനോവൈകൃതവുണ്ടായിരുന്ന 19കാരന് ആത്മസംഘര്‍ഷം അനുഭവച്ചിരുന്നതായും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ടതോടെ സഹപാഠികളെയും മറ്റും ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ തോക്കുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചു ഭീതി പരത്തുകയും ചെയ്തിരുന്നു. താനൊരു പ്രൊഫഷനല്‍ സ്കൂള്‍ വെടിവയ്പ്പുകാരനാകാന് പോകുന്നതായി ഒരു യൂടൂബ് വിഡിയോക്ക് കീഴില്‍ ക്രൂസ് കമന്റ് ചെയ്തതായി സുഹൃത്തുക്കള്‍ സൂചിപ്പിച്ചു.
വെളുത്ത വംശീയവാദികളുടെ സംഘടനയായ റിപബ്ലിക്ക് ഓഫ് ഫ്ളോറിഡയില്‍ അംഗമായിരുന്നു. സംഘടനയുടെ സമാന്തര സൈനിക അഭ്യാസങ്ങളില്‍ പങ്കെടുക്കാറുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തവിട്ടുനിറവും വെള്ളാരക്കണ്ണുമായി വ്യത്യസ്തമായ ശരീരപ്രകൃതമുള്ള ക്രൂസിനെ ഒരിക്കലും പ്രസന്നമായ മുഖത്തോടെ കാണാറില്ലെന്നു സഹപാഠികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."