HOME
DETAILS

ചെമ്പരിക്ക ഖാസി വധം: സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നു

  
backup
February 17 2018 | 18:02 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d


കാസര്‍കോട്: മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിവരാന്വേഷണം സംസ്ഥാന സര്‍ക്കാറിന്റെ ഫ്രീസറില്‍. കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയുടെ ഉന്നത സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് നടപടികള്‍ ഉണ്ടാക്കണമെന്ന് കാണിച്ച് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അനേകം ഇ മെയിലുകള്‍ പ്രധാനമന്ത്രിക്ക് അയച്ചത്. സി.ബി.ഐ വകുപ്പ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതിനാലാണ് സംഘടനകള്‍ ഈ മാര്‍ഗം സ്വീകരിച്ചത്.
തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി ലഭിക്കുകയും ചെയ്തിരുന്നു. പരാതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തു മാസമായി കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ മറുപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ച കക്ഷികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അബ്ദുല്ല മൗലവി കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ കോടതി നിര്‍ദ്ദേശം പാലിക്കാതെയുള്ള അന്വേഷണം നടക്കുന്നതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സംഘടനകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago