HOME
DETAILS

തെരുവുവിളക്കുകള്‍ ഇനി എല്‍.ഇ.ഡി മതി

  
backup
February 17 2018 | 19:02 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%b2


കൊണ്ടോട്ടി: സംസ്ഥാനത്തെ തെരുവോരങ്ങളില്‍ ഇനി മുതല്‍ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത എല്‍.ഇ.ഡി ലാമ്പുകള്‍ പ്രകാശിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ പുതുതായി സ്ഥാപിക്കുന്ന തെരുവുവിളക്കുകള്‍ക്ക് സോഡിയംവേപ്പര്‍ ലാമ്പുകള്‍, മെര്‍ക്കുറി വേപ്പര്‍ ലാമ്പുകള്‍, ഹൈവോള്‍ട്ട് ഇന്‍കാന്‍ഡിസന്റ് ലാമ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും പദ്ധതികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
തെരുവുവിളക്കിന് തയാറാക്കുന്ന പുതിയ പദ്ധതികളില്‍ എല്‍.ഇ.ഡി ലാമ്പുകള്‍ മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ളവയുടെ അറ്റകുറ്റപ്പണികള്‍ തനത് ഫണ്ട് വകയിരുത്തി ഏറ്റെടുക്കാം. ആയുസ് കൂടിയതും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തവയുമാണ് എല്‍.ഇ.ഡി ലാമ്പുകള്‍ എന്നുള്ളതിനാലാണ് തെരുവിളക്കുകള്‍ക്ക് എല്‍.ഇ.ഡി ലാമ്പുകള്‍ മതിയെന്ന് തീരുമാനിച്ചത്.
പ്രവര്‍ത്തനരഹിതമായ തെരുവു വിളക്കുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന കെട്ടിടങ്ങളുടെ പാഴായ വൈദ്യുത കണക്ഷന്‍, തകരാറിലായ മീറ്ററുകള്‍ തുടങ്ങിയവ ഒഴിവാക്കണം. ഉപയോഗശൂന്യമായ വൈദ്യുത കണക്ഷന്റെ പേരില്‍ വൈദ്യുതനിരക്ക് നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണിത്. വരുമാനം നഷ്ടപ്പെടുത്തുന്ന ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago