ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
ആലപ്പുഴ : കെ.എസ്.യു സംസ്ഥാന സമ്മേളന നഗരി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മണിമുതല്‍ ഉച്ചവരെ ആലപ്പുഴ പട്ടണത്തില്‍ ഇരുകൂട്ടരും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടിക്കുമെന്നും കെ.എസ്.യു ആഹ്വാനം ചെയ്തിട്ടുണ്ട്.
കെ.എസ്.യു സമരകാഹളം സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വാഹനങ്ങള്‍ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
സമ്മേളനത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ കാറിന്റെ ചില്ലുകളും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഇന്നലെ വൈകുന്നേരം കെ എസ് യുവിന്റെ റാലി സമ്മേളന സ്ഥലത്തേയ്ക്ക് നീങ്ങുമ്പോഴായിരുന്നു ആക്രമണം.
മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തും വൈ എം സി എയ്ക്ക് സമീപത്തും പാര്‍ക്ക് ചെയ്തിരുന്ന ആറോളം ബസുകളാണ് തകര്‍ത്തത്. സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമണം.
പിന്നീട് കെ.എസ്.യുവിന്റെ സമ്മേളനം നടക്കുന്ന മുല്ലയ്ക്കല്‍ ഗ്രൗണ്ടിലേയ്ക്ക് പ്രകടനമായെത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും കല്ലും വടിയും മറ്റും വലിച്ചെറിഞ്ഞ് കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
പോലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ നിന്നും വന്ന രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സമ്മേളന സ്ഥലത്ത് നിന്നും പോകാനൊരുങ്ങിയ കൊച്ചി മുന്‍മേയര്‍ ടോണി ചമ്മണിയെ ബി എം എസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ഡ്രൈവര്‍ ബിജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്്. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുകയും കെ എസ് യു പ്രവര്‍ത്തകരെത്തിയ വാഹനങ്ങള്‍ സമ്മേളന നഗരിയിലെത്തിച്ച് വിവിധ ജില്ലകളില്‍ നിന്നും എത്തിയവരെ തിരിച്ചയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."