HOME
DETAILS
MAL
കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍
backup
February 19 2018 | 01:02 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസ് ആരംഭിക്കുക, അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചവര്‍ക്ക് നേരിട്ട് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അഞ്ചാം വര്‍ഷക്കാരും നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡ്വ.ഹാരിസ് ബീരാന്, അഞ്ചാം വര്ഷക്കാര്ക്കുവേണ്ടി പ്രശാന്ത് ഭൂഷണ് എന്നിവരാണ് ഹാജരാകുന്നത്. കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ വിമാനത്താവളത്തെക്കുറിച്ച് 70 പേജ് അടങ്ങുന്ന സമഗ്ര റിപ്പോര്‍ട്ടാണ് നല്‍കിയത്. 2002 മുതല്‍ 2014 വരെയുള്ള ഹജ്ജ് സര്‍വിസുകളുടെ ചരിത്രമടക്കം വിവരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."