കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതില്‍ കേരളം മുന്നില്‍: ജസ്റ്റിസ് എല്‍. നാഗേശ്വരറാവു
തിരൂര്‍: കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതില്‍ കേരളം മുന്നിലെന്ന് സുപ്രിംകോടതി ജഡ്ജി എല്‍. നാഗേശ്വരറാവു. തിരൂര്‍ ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച മെന്ററിങ് ലോയേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. രണ്ടുവര്‍ഷത്തിലധികമായി തീര്‍പ്പാകാത്ത കേസുകള്‍ കേരളത്തില്‍ 50 ശതമാനത്തില്‍ താഴെയാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പകുതിയോളം കേസുകളും പത്ത് വര്ഷത്തിലധികമായവയാണ്. ഭാഷകളിലെ പ്രാവീണ്യത്തേക്കാളും വിഷയങ്ങളിലെ അറിവാണ് അഭിഭാഷകര്ക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം.കെ മൂസക്കുട്ടി അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജി കെ. വിനോദ് ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന് ജഡ്ജി സുരേഷ് കുമാര്‍ പോള്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം ടി.എസ് അജിത്, തിരൂര്‍ അഡിഷനല്‍ ജില്ലാ ജഡ്ജി കെ.കെ ബാലകൃഷ്ണന്, അഡ്വ.ടി.പി അബ്ദുല്‍ ജബ്ബാര്‍, അഡ്വ. രാജേഷ് പുതുക്കാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."