പ്രതികള്‍ സി.പി.എം നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്.
ഇതോടെ ശുഹൈബ് വധക്കേസില്‍ പാര്‍ട്ടി വെട്ടിലായി. ശുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ സി.പി.എം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആകാശ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. ആകാശിന്റെ പിതാവ് മുടക്കോഴി മേഖലയിലെ ലോക്കല്‍ സെക്രട്ടറിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും വിവിധ യുവജന സംഘടനകളും രംഗത്തെത്തിയതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്.
തില്ലങ്കേരിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് മാവിലവീട്ടില്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൂടിയാണിവര്‍. കീഴടങ്ങാനായി ഇവരെ പൊലിസ് സ്റ്റേഷനിലെത്തിച്ചത് പ്രാദേശിക സി.പി.എം നേതാക്കളാണെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലിസ് ഭാഷ്യം. ശുഹൈബിന്റെ കൊലപാതകത്തിനുശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രതികളെക്കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."