യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍
റായ്പൂര്‍: സംസ്ഥാനത്ത് മാവോവാദി സ്വാധീന മേഖലയായ ദന്തേവാദ ജില്ലയിലെ ബസ്തര്‍ മേഖലയില്‍ പ്രഥമ ബിസിനസ് സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള പുറംപണികരാര്‍ ഏറ്റെടുക്കുന്ന പദ്ധതി തുടങ്ങി. യുവാക്കളെ ഭീകരവാദത്തിലേക്കും മറ്റും ആകര്‍ഷിക്കപ്പെടാതിരിക്കാനും അവര്‍ക്ക് വിവിധ കമ്പനികള്‍ക്കുവേണ്ടിയുള്ള കരാര്‍ ജോലികള്‍ നല്‍കിയുമാണ് സംസ്ഥാന സര്‍ക്കാര്‍ യുവ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങിയത്. വിവിധ കമ്പനികള്‍ക്കുവേണ്ടി ഉപഭോക്തൃസേവനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. പ്രൊബേഷന്‍ സമയങ്ങളില്‍ 4000 രൂപ സര്‍ക്കാര്‍ സ്‌റ്റൈപ്പന്റ് നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവ പഠിപ്പിച്ചാണ് ഇവരെ വിവിധ കമ്പനികളുടെ പുറംകരാര്‍ ജോലിക്കായി നിയോഗിക്കുന്നത്. രണ്ട് അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 10 കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് പ്രോജക്ട് ഇന്‍ചാര്‍ജ് സോമിയ ചക്രവര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."