ശുഹൈബ് വധം: അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെ, കൂടുതല്‍ അറസ്റ്റ് ഉടന്‍: ഡി.ജി.പി രാജേഷ് ദിവാന്
കണ്ണൂര്‍: ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഡമ്മി പ്രതികളല്ലെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കൃത്യം നടത്തുന്നതിന് നേരിട്ട് പങ്കെടുത്തവരാണ്. ഇവരേ ചോദ്യം ചെയ്തതില്‍ കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ നടക്കും.
പ്രതികള്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയതാണെന്ന വാര്‍ത്ത തെറ്റാണ്. മാലൂരിലെ തൊലമ്പാറയില് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. നിലവില്‍ 55 ഓളം ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ യു.എ.പി.എ വകുപ്പും ഗൂഢാലോചനയും സബന്ധിച്ചുള്ള കാര്യം പിന്നീട് പരിശോധിക്കും. ഒരാഴ്ചകൊണ്ട് പ്രതികളെല്ലാം വലയിലാകുമെന്നും ഡി.ഐ.ജി പറഞ്ഞു. കണ്ണൂര്‍ എസ്.പി ശിവവിക്രം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."