യെച്ചൂരിക്ക് സുധാകരന്റെ തുറന്ന കത്ത്
കണ്ണൂര്‍: ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെ. സുധാകരന്‍ തുറന്ന കത്തയച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നും സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ശുഹൈബ് വധവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്.
അതിനിടെ, കെ. സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആയിരങ്ങളാണ് നിരാഹാര പന്തലിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച നിരാഹാര സമരം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ മൗലവി, കെ.എം ഷാജി എം.എല്‍.എ, അഡ്വ. സണ്ണിജോസഫ് എം.എല്‍.എ, കെ.സി ജോസഫ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ.ടി കുഞ്ഞഹമ്മദ്, എ.പി അബ്ദുല്ലകുട്ടി, കെ.പി.സി.സി ജന. സെക്രട്ടറിമാരായ ലതിക സുഭാഷ്, സുമാബാലകൃഷ്ണന്‍, പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."