HOME
DETAILS

വിദേശികള്‍ക്കുമേല്‍ നിര്‍ബന്ധമാക്കിയ ലെവി ഒഴിവാക്കണം: ജിദ്ദ ചേംബര്‍

  
backup
February 20 2018 | 02:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0


ജിദ്ദ: സ്വദേശി-വിദേശി തുല്യ അനുപാതമുള്ള സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കുമേല്‍ നിര്‍ബന്ധമാക്കിയ ലെവി ഒഴിവാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലത്തോട് ആവശ്യപ്പെട്ടു. രാജ്യത്തെ 95 ശതമാനം സ്ഥാപനങ്ങളും ലെവി ഈടാക്കാനുള്ള തീരുമാനത്തിന് എതിരാണെന്നും ചേംബര്‍ അറിയിച്ചു. ലെവി ഈടാക്കിത്തുടങ്ങിയതോടെ രാജ്യത്തെ 16 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന പഠനത്തിനു പിന്നാലെയാണ് ചേംബറിന്റെ അഭ്യര്‍ഥന.
സ്വദേശികളുടെ എണ്ണത്തിനു സമാന അനുപാതം വിദേശികളുള്ള സ്ഥാപനങ്ങളെ ലെവിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ജിദ്ദ ചേംബര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപന ഉടമകളില്‍നിന്ന് ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. 2017 വരെ വര്‍ഷത്തില്‍ 2,400 റിയാലായിരുന്ന ലെവി 2018ല്‍ 4,800 ആയിരിക്കുകയാണ്. ലെവി ഇരട്ടിച്ചതോടെ 16 ശതമാനത്തോളം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നും ചേംബര്‍ വ്യക്തമാക്കി.
11 ശതമാനം സ്ഥാപനങ്ങള്‍ താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അഞ്ചര ശതമാനം സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവാതെ വഴിമുട്ടും. രണ്ടര ശതമാനം സ്ഥാപനങ്ങള്‍ക്കു നിലവിലെ പ്ലാനനുസരിച്ചു മുന്നോട്ടുപോകാനാവില്ല. ഒരു വര്‍ഷത്തെ ലെവി മുന്‍കൂറായി അടക്കുമ്പോള്‍ തൊഴിലാളി രാജ്യം വിട്ടുപോയാലും അവശേഷിക്കുന്ന കാലത്തേക്കുള്ള സംഖ്യ തിരിച്ചുനല്‍കില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്നും ചേംബര്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടക്കാന്‍ വൈകുന്നതു സ്ഥാപനത്തിന്റെ ഇലക്ട്രോണിക് നടപടികള്‍ക്ക് തടസമാവാതിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  13 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  23 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  31 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago